Advertisement

‘മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?’; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

August 24, 2023
Google News 2 minutes Read
Leader of opposition with 7 questions to CM

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്.

പുതുപ്പള്ളിയിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ. വീണാ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടില്‍, കെ–ഫോണ്‍ അഴിമതിയില്‍ കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാടില്‍ കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്നും സതീശന്‍.

എന്തിനാണ് CPIM നേതാക്കൾക്ക് ഒരു നീതി, ബാക്കിയുള്ളവർക്ക് മറ്റൊരു നീതി? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെങ്കിൽ ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണെന്നും സതീശൻ വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍:

  • വീണ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ട്?
  • എ.ഐ ക്യാമറ ഇടപാടില്‍ കേസെടുക്കാത്തത് എന്തുകൊണ്ട്?
  • കെ-ഫോണ്‍ അഴിമതിയില്‍ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
  • കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടില്‍ അന്വേഷണമില്ലേ?
  • മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ കേസെടുക്കാത്തതെന്തേ?
  • സിപിഐഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്?
  • ഓണക്കാലത്ത് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തത് എന്തുകൊണ്ട്?

Story Highlights: Leader of opposition with 7 questions to CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here