211 കോടി രൂപ; ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍; അത്യാഢംബരത്തില്‍ റോള്‍സ് റോയിസ്

ലോകത്തിലെ ഏറ്റവും വിലയേറിയ കാറായി റോള്‍സ് റോയിസിന്റെ ലാ റോസ് നോയര്‍. 211 കോടി രൂപ വരുന്ന കാര്‍ പേരു വെളിപ്പെടുത്താത്ത ശതകോടീശ്വരിക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ വെച്ച് നടന്ന ചടങ്ങിലാണ് റോള്‍സ് റോയിസ് കാര്‍ അവതരിപ്പിച്ചത്.
നാലു വര്‍ഷമെടുത്താണ് ലാ റോസ് നോയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഹൈബ്രിഡ് റോസായ ബ്ലാക്ക് ബക്കാറ റോസപ്പൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ടു ഡോര്‍, രണ്ട് സീറ്റര്‍ വാഹനമായ ലാ റോസ് നോയറിന്റെ രൂപകല്‍പന. പ്രകാശത്തിന് അനുസരിച്ച് നിറത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന ഈ റോസപ്പൂവിന്റെ സവിശേഷത ലാ റോസ് നോയറിനുമുണ്ട്. 150 തവണയോളം പരീക്ഷിച്ചാണ് ബ്ലാക്ക് ബക്കാറ റോസിന് സമാനമായ നിറം കണ്ടെത്തിയത്.
കാബിനില്‍ സ്വിസ് കമ്പനിയുടെ ആഡംബര വാച്ച്, കൈകൊണ്ടു മിനുക്കിയെടുത്ത 202 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ലോഹ പാളികള്‍, ഇലക്ട്രോമാഗ്നറ്റിക് ചില്ലുകള്‍, എന്നിവ കാറിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 22 ഇഞ്ച് ചക്രങ്ങളുള്ള വാഹനത്തിന് 6.6 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ കഴിയും.
ഇലക്ട്രോമാഗ്നറ്റിക് ഗ്ലാസുകള്‍ ക്രമീകരണത്തില്‍ ഒരു സ്വിച്ചു കൊണ്ട് സുതാര്യവും അതാര്യവും ആക്കാന്‍ കഴിയും. കാറിന്റെ ഫ്‌ളോര്‍ നിര്‍മ്മിക്കാന്‍ രണ്ടു വര്‍ഷം വേണ്ടി വന്നു. ഇതിനായി പ്രത്യേകം നിര്‍മിച്ച ത്രികോണാകൃതിയിലുള്ള 1,603 മരക്കഷണങ്ങള്‍ സൂഷ്മമായി സജ്ജീകരിക്കുകയായിരുന്നു. റോസപ്പൂക്കള്‍ വിതറിയിട്ടിരിക്കുന്ന രീതിയിലാണ് കാറിന്റെ ഫ്‌ളോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരമാവധി വേഗത 250 കിലോമീറ്ററാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here