Advertisement

കോഴിക്കോട് മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി; പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും

August 24, 2023
Google News 2 minutes Read
stray dog which attacked 15 people found dead

കോഴിക്കോട് മുക്കത്ത് 4 കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവിൽ നായയെ കണ്ടെത്തിയത്. പേ വിഷബാധയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ പുറത്ത് വരും. ( stray dog which attacked 15 people found dead )

മുക്കം, മാമ്പറ്റ , കുറ്റിപ്പാല ,മണാശ്ശേരി ഭാഗങ്ങളിലാണ് നായ ഭീതി വിതച്ചത്. രാത്രി വൈകിയും ആക്രമണം തുടർന്നതോടെയാണ് മുക്കം നഗര സഭ അധിക്യതരും നാട്ടുകാരും തിരച്ചിൽ നടത്തുകയും വയലിൽ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തത്. നായയുടെ ജഡം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യർത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പേ വിഷബാധയുടെ പരിശോധന റിപ്പോർട്ട് പുറത്ത് വരുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുക്കം നഗര സഭയുടെ നിർദേശം.

Story Highlights: stray dog which attacked 15 people found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here