ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തി; നടപടി ശരിവെച്ച് ഹൈക്കോടതി

ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ നടപടി ശരിവെച്ച് ഹൈക്കോടതി. സിപിഐഎം നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതാണ് നടപടിക്ക് കാരണമെന്നായിരുന്ന വാദം തള്ളി. (High court upheld Kappa charge against Akash Tillankeri)
ആകാശ് തില്ലങ്കേരിയുടെ അച്ഛനും, ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിപിഐഎം കേസിൽ കക്ഷിയല്ലെന്നും വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
അതേസമയം ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം.
ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Story Highlights: High court upheld Kappa charge against Akash Tillankeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here