Advertisement

40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗ്രീസ് സന്ദർശനം; നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഗ്രീസ്

August 25, 2023
2 minutes Read
narendramodi in greece

ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ പ്രധനമന്ത്രി നരേന്ദ്രമോദി ഗ്രീസിൽ. ഗ്രീക്ക് പ്രധാനമന്ത്രി മിത്സോതാകിസുമായി ചർച്ച നടത്തി. 40 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ​ഗ്രീസ് സന്ദർശനമാണിത്. മോദിക്ക് പരമോന്നത ബഹുമതി നൽകി ഗ്രീസിന്റെ ആദരം.(Narendra Modi visit in Greece)

സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളെപ്പറ്റിയും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ചന്ദ്രയാൻ-3യുടെ വിജയത്തിൽ ഇന്ത്യയെ കിരിയാക്കോസ് മിത്സോതാകിസ് അഭിനന്ദിച്ചു. ​ഗ്രീസിലെത്തിയ പ്രധാനമന്ത്രി മോദിയെ ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ചാണ് രാജ്യം വരവേറ്റത്. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

ഇന്ത്യയും ഗ്രീസും ഭൗമരാഷ്‌ട്രീയ, പ്രാദേശിക വിഷയങ്ങളിൽ നല്ല സഹകരണത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രീസും ഇന്ത്യയും ലോകത്തിലെ രണ്ട് പുരാതന നാഗരികതകളാണ്. രണ്ട് പുരാതന ജനാധിപത്യ ആശയങ്ങളും രണ്ട് പുരാതന വ്യാപാര സാംസ്കാരിക ബന്ധങ്ങളും കൊണ്ട് ഇരു രാജ്യങ്ങളും പൊരുത്തപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തകയാണ് പ്രധാന ലക്ഷ്യം. ഏഥൻസിൽ വച്ചാണ് പ്രതിനിധി തല ചർച്ചകൾ നടന്നത്. ഇന്ത്യയും ഗ്രീസും ഭൗമരാഷ്‌ട്രീയ, പ്രാദേശിക വിഷയങ്ങളിൽ നല്ല സഹകരണമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Story Highlights: Narendra Modi visit in Greece

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement