Advertisement

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല; പൊലീസ് വെടിവയ്പ്പില്‍ കുകി യുവാവ് കൊല്ലപ്പെട്ടു

August 29, 2023
Google News 2 minutes Read
one died in police shooting in Manipur

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂര്‍ പൊലീസിന്റെ വെടിവയ്പ്പിനെത്തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്‌റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിന് കാവല്‍നിന്നയാളാണ് കൊല്ലപ്പെട്ടത്. (one died in police shooting in Manipur)

ഇന്ന് ഉച്ചയ്ക്കും ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. രണ്ട് മെയ്‌തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

സംഘര്‍ഷങ്ങള്‍ക്കിടെ തന്നെയാണ് ഇന്ന് മണിപ്പൂരില്‍ നിയമസഭാ സമ്മേളനം നടന്നത്. സഭയില്‍ ജനാധിപത്യം സംരക്ഷിക്കണമെന്ന് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി ബിരേന്‍ സിംഗും മുന്‍ മുഖ്യമന്ത്രി ഇബോബിയുീ തമ്മില്‍ പരസ്പരം ആരോപണം ഉയര്‍ത്തി. അരമണിക്കൂര്‍ വരെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവയക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

നൂറുകണക്കിന് ആളുകളുടെ കൊലപാതകങ്ങള്‍ക്ക് ഇടയാക്കിയ കലാപത്തിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണ് ഇന്ന് നടന്നത്. നാലു മാസത്തോളമായി തുടരുന്ന അക്രമം ചര്‍ച്ച ചെയ്യുക എന്നുള്ളതായിരുന്നു നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ബജറ്റ് സമ്മേളനത്തിനായിട്ടാണ് മണിപ്പൂര്‍ നിയമസഭ അവസാനമായി ചേര്‍ന്നത്. കുക്കി എംഎല്‍എമാര്‍ നിയമസഭ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

Story Highlights: one died in police shooting in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here