സുരേഷ് ഗോപിക്ക് അതൃപ്തി ? സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ( suresh gopi may not take up satyajit ray film institute director post )
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സ്ഥാനാർത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കരുവന്നൂർ കേസിൽ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. പദവി വഹിക്കുന്നത് സജീവ രാഷ്ട്രീയത്തിന് തടസമാകുമോയെന്നും സുരേഷ് ഗോപി സംശയിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ട
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച അതൃപ്തി പ്രധാനമന്ത്രിയെ അറിയിച്ചേക്കും.
Story Highlights: suresh gopi may not take up satyajit ray film institute director post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here