ബി എം സി ശ്രാവണ മഹോത്സവത്തില്‍ ആയിരം തൊഴിലാളികള്‍ക്ക് സൗജന്യ ഓണസദ്യ: 75 അംഗ സംഘാടക സമിതി രൂപീകരിച്ചു

ബഹ്‌റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേര്‍ന്നുകൊണ്ടാണ് ബഹ്‌റൈന്‍ മീഡിയ സിറ്റി ഇത്തവണയും 30 ദിവസം നീണ്ടുനില്‍ക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത് എന്നും ഇതിന്റെ ഭാഗമായാണ് വിവിധ ലേബര്‍ ക്യാമ്പുകളിലെ 1000 തൊഴിലാളികള്‍ക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നത് എന്നും ബഹ്‌റൈന്‍ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയില്‍ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. (Free Onam Sadya for 1000 workers during BMC Shravana festival)
ഈ വര്‍ഷത്തെ ഓണസദ്യയുടെ വന്‍ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈന്‍ മീഡിയ സിറ്റി ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം വന്‍ ജനപങ്കളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്.യോഗത്തില്‍ 75അംഗ സംഘാടക സമിതിയും രൂപീകരിച്ചു.
ശ്രാവണ മഹോത്സവം 2023 പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനാനും ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ മോനി ഒടിക്കണ്ടത്തിലും,വൈസ് ചെയര്‍മാന്‍മാരായ സുധീര്‍ തിരുനിലത്ത്,ഹരീഷ് നായര്‍,എബ്രഹാം ജോണ്‍,ബഷീര്‍ അമ്പലായി,എന്നിവരും ജനറല്‍ കണ്‍വീനറായി അന്‍വര്‍ നിലമ്പൂറൂമാണ് 51 അംഗങ്ങളുള്ള സംഘാടക സമിതിയിയെ നിയന്തിക്കുന്നത്. കൂടാതെ മറ്റു കണ്‍വീനര്‍മാരായ അജി പി ജോയ്, അജിത് കുമാര്‍ , സല്‍മാന്‍ ഫാരിസ് , രാജേഷ് പെരുങ്കുഴി , വിഷ്ണു , മിനി റോയ് ,തോമസ് ഫിലിപ്പ് , അമല്‍ദേവ് എന്നിവരു0 പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഓണ സദ്യയ്ക്കാവശ്യമായ സഹകരണങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും 3640 5407, 3966 8326, 3661 7657, 3983 4729 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Story Highlights: Free Onam Sadya for 1000 workers during BMC Shravana festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here