Advertisement

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

September 25, 2023
Google News 2 minutes Read
Sectoral review meetings; The first meeting will be held on 26th in Thiruvananthapuram

ഭരണ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ സെപ്റ്റംബർ 26ന് ആരംഭിക്കും.

തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്നു ക്രമസമാധാന പ്രശ്നങ്ങളും അവലോകനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് 26നു തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയമാണു വേദി.

29ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലും നടക്കും. ഒക്ടോബർ അഞ്ചിന് കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിൽ ചേരും. മേഖലാതല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

Story Highlights: Sectoral review meetings; The first meeting will be held on 26th in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here