പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്.
മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Story Highlights: man dead pathanamthitta drowned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here