എൽജെഡി – ആർജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും

എൽജെഡി – ആർജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആർ ജെ ഡി പതാക, എൽ ജെ ഡി സ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും. ആർ ജെ ഡി നേതാക്കളായ അബ്ദുൾബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എൽജെഡി നേതാക്കളായ വർഗീസ് ജോർജ്, കെ പി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തിൽ പങ്കെടുക്കും.
ലയനത്തിൻ്റെ പശ്ചാത്തലത്തിൽ ആർജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ലയന ശേഷവും കേരളത്തിൽ പാർട്ടി എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് എംവി ശ്രേയാംസ്കുമാർ വ്യക്തമാക്കിയിരുന്നു.
Story Highlights: ljd rjd kozhikode today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here