Advertisement

നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം; സംഭവം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍; ദൃശ്യങ്ങള്‍ പുറത്ത്

October 20, 2023
Google News 3 minutes Read
Theft from cars parked in Kozhikode city

കോഴിക്കോട് നഗരത്തില്‍ മോഷണം. നിര്‍ത്തിയിട്ട കാറുകളുടെ ചില്ല് തകര്‍ത്താണ് മോഷണം നടന്നത്. കാറില്‍ നിന്ന് ബാഗുകളും സാധനങ്ങളും മോഷണം പോയി. സംഭവത്തില്‍ ഒരാളെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Theft from cars parked in Kozhikode city)

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. നാലോളം കാറുകളുടെ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസിന്റെ സംശയം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Story Highlights: Theft from cars parked in Kozhikode city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here