റേഷൻ വിതരണത്തിലെ തടസം; ആധാർ ഓതന്റിക്കേഷൻ നടക്കാത്തതാണ് കാരണമെന്ന് ജി.ആർ അനിൽ
സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ തടസ്സം നേരിടുന്നതിൽ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സർക്കാർ. തടസ്സത്തിന് കാരണം ആധാർ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ 24 നോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണത്തിൽ മണിക്കൂറുകളോളം തടസ്സം നേരിട്ടിരുന്നു. ഇ-പോസ് മിഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ കടയുടമകൾ ആരോപിച്ചത്. എന്നാൽ പ്രശ്നം ഇ-പോസ് മിഷന്റെ അല്ല മറിച്ച് ആധാർ ഓതന്റിക്കേഷനാണെന്ന് മന്ത്രി പറയുന്നു.
വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് അരിവിതരണത്തിന് തടസ്സമുണ്ടാകില്ല. കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി 24 നോട് വ്യക്തമാക്കി.
Story Highlights: Minister G.R Anil about the obstruction in the distribution of rations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here