Advertisement

പി പി ജെയിംസിനും വി അരവിന്ദിനും സ്വീകരണം നല്‍കി ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സസ്

November 3, 2023
Google News 2 minutes Read
India Press Club of North Texas Media Seminar Welcomed PP James and V Aravind

ട്വന്റിഫോർ കണക്ടിന് ഡാലസും കൈകോർക്കുന്നു

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറില്‍ ട്വന്റിഫോർ എ‍ഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസിനും അസി.എക്സിക്യുട്ടീവ് എഡിറ്റർ വി. അരവിന്ദിനും സ്വീകരണം നല്‍കി. പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ അഡൈ്വസറി ‍ബോർഡ് അംഗം സണ്ണി മാളിയേക്കല്‍ ഇരുവരെയും സദസിന് പരിചയപ്പെടുത്തി. ബോര്‍ഡ് ചെയര്‍മാന്‍ ബിജിലി ജോര്‍ജും ബോര്‍ഡ് അംഗം പി. പി. ചെറിയാനും അവാർഡ് പ്രഖ്യാപനം നടത്തി. ജസ്റ്റിസ് ഓഫ് പീസ് കോര്‍ട്ട് ജഡ്ജ് മാർ​ഗരറ്റ് ഓ ബ്രയാൻ അവാർഡുകൾ സമ്മാനിച്ചു.

ഗാര്‍ലന്‍ഡിലെ കേരള അസോസിയേഷന്‍ മന്ദിരത്തില്‍ ഫ്രാന്‍സിസ് തടത്തിലിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിന് അദ്ദേഹത്തിന്റെ പേര്‍ നാമകരണം ചെയ്യപ്പെട്ട ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെമിനാറില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ പ്രസിഡന്റ് സിജു വി. ജോര്‍ജ്ജ് അധ്യക്ഷനായി. ജസ്റ്റിസ് ഓഫ് പീസ് കോര്‍ട്ട് മാര്‍ഗരറ്റ് ഓ ബ്രയാന്‍ ആയിരുന്നു ഉദ്ഘാടകന്‍. ട്വന്റിഫോർ കണക്ടിന്റെ പ്രവർത്തനങ്ങൾക്ക് പ്രസ് ക്ലബ് പിന്തുണയറിയിച്ചു.

ഫ്രാന്‍സിസ് തടത്തിലിനെ കുറിച്ചുള്ള സ്മരണകള്‍ സണ്ണി മാളിയേക്കല്‍ വേദിയില്‍ പങ്കുവച്ചു. സെക്രട്ടറി സാം മാത്യു, സ്വാഗതവും, തോമസ് ചിറയില്‍ നന്ദിയും അറിയിച്ചു. ടാനിയ ബിജിലി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

മാധ്യമപ്രവർത്തനത്തിലെ പുതിയ ട്രെൻഡുകളെ കുറിച്ച് പി പി ജെയിംസ് പ്രഭാഷണം നടത്തി. ഉത്തരവാദിത്ത മാധ്യമപ്രവർത്തനമെന്നത് ടെലിവിഷന് പുറത്ത് ജനങ്ങൾക്ക് കൈത്താങ്ങാകുന്ന മാതൃകയാകണമെന്ന് വി അരവിന്ദ് പറഞ്ഞു.

Story Highlights: India Press Club of North Texas Media Seminar Welcomed PP James and V Aravind

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here