Advertisement

‘ചെഗുവേര ചെസും പിണറായി ടെന്നീസും അല്ല ആവശ്യം’; കർഷക ആത്മഹത്യയിൽ കേന്ദ്രമന്ത്രി

November 11, 2023
Google News 1 minute Read
Union Minister V Muraleedaran in farmer suicide

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് വി മുരളീധരൻ പറഞ്ഞു. നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം. സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ. നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തിൽ നിന്ന് കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല, കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും വി മുരളീധരൻ പ്രതികരിച്ചു.

ധൂർത്തും ആഢംബരവുമായി നടക്കുന്ന സർക്കാർ കർഷകരുടെ ദുരിതം കാണുന്നില്ല. കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നത്. ചെഗുവേര ചെസും പിണറായി ടെന്നീസും അല്ല ആവശ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാനുള്ള കള്ളക്കണക്കുകൾക്ക് വരുംദിവസം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Story Highlights: Union Minister V Muraleedaran in farmer suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here