Advertisement

കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കേണ്ട; ആര്യാടൻ ഷൗക്കത്തിന് വിലക്ക്

November 22, 2023
Google News 2 minutes Read
palestine solidarity rally aryadan shoukath ban will continue

കോൺ​ഗ്രസിന്റെ കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ആര്യാടൻ ഷൗക്കത്തിന് വിലക്ക്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് നിർദേശം നൽകിയത് എന്നാണ് വിവരം. നാളെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരായ വിലക്ക് നീണ്ടു പോകുന്നതിൽ എ വിഭാഗത്തിന് അതൃപ്തിയുണ്ട്.

നാളത്തെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി നേതൃത്വം ഷൗക്കത്തിനെ വാക്കാൽ അറിയിക്കുകയായിരുന്നു. അച്ചടക്ക ലംഘന പരാതിയിൽ പാർട്ടി തീരുമാനം വരുന്നതു വരെ വിലക്ക് തുടരാനാണ് കെ.പി.സി.സിയുടെ തീരുമാനം. നവംബർ 13-ാം തീയതി വരെയായിരുന്നു ആര്യാടൻ ഷൗക്കത്ത് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കിയിരുന്നത്. എന്നാൽ, അച്ചടക്ക സമിതി റിപ്പോർട്ട് വൈകിയ സാഹചര്യത്തിൽ വിലക്ക് തുടരുകയായിരുന്നു.

കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പരിശോധിക്കാനാവാത്തത്. ഈ സാഹചര്യത്തിലാണ് വിലക്ക് തുടരുന്നത്.

Story Highlights: palestine solidarity rally aryadan shoukath ban will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here