കെറെയിലിനെ അനുകൂലിച്ച് മലപ്പുറം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയം യുഡിഎഫിന്
കെ റെയിലിനെ അനുകൂലിച്ച് മലപ്പുറം. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 48 ശതമാനം പേരും കെ റെയിലിനെ അനുകൂലിച്ചു. 29 ശതമാനം പേർ പ്രതികൂലിച്ചപ്പോൾ 23 ശതമാനം പേർക്ക് അഭിപ്രായമില്ല.
കെ റെയിലിൽ ഒപ്പം നിൽക്കുമ്പോഴും വരുന്ന ലോക്സഭാ തെരഞ്ഞടുപ്പിൽ മലപ്പുറത്ത് യുഡിഎഫ് തന്നെ ജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. 50 ശതമാനം പേർ യുഡിഎഫിനൊപ്പം നിന്നപ്പോൾ 32 ശതമാനം പേർ എൽഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. നാല് ശതമാനം പേർ ബിജെപി ജയിക്കുമെന്ന അഭിപ്രായക്കാരാണ്. മറ്റാരെങ്കിലുമാവും വിജയിക്കുക എന്ന് 3 ശതമാനം പേരും അഭിപ്രായമില്ലെന്ന് 11 ശതമാനം പേരും അഭിപ്രായപ്പെട്ടു.
എംപി എന്ന നിലയിൽ അബ്ദുൽ സമദ് സമദാനി ശരാശരിയാണെന്നാണ് 44 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 18 ശതമാനം പേർ മികച്ചതെന്നും 5 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു. 14 ശതമാനം പേർ മോശമെന്ന നിലപാടെടുത്തു. 8 ശതമാനം പേർ വളരെ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 11 ശതമാനം പേർക്ക് അഭിപ്രായമില്ല.
Story Highlights: krail malappuram udf 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here