ബിഎസ്പിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എംപി ഡാനിഷ് അലി കോൺഗ്രസിലേക്ക് ?

ബിഎസ്പിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എംപി ഡാനിഷ് അലി കോൺഗ്രസിലേക്ക് എന്ന് സൂചന. ചില കോൺഗ്രസ് നേതാക്കൾ ഡാനിഷല്ലിയുമായി ഇതിനകം ആശയവിനിമയം നടത്തിയതായാണ് വിവരം. കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ്, പാർട്ടി ഡാനിഷ് അലിക്ക് എതിരെ അച്ചടക്ക നടപടി എടുത്തത്. ( danish ali may join congress )
യുപിയിലെ സീറ്റുകൾ ലക്ഷ്യം വച്ച് പലതവണ കോൺഗ്രസ് ബിഎസ്പിയെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ നടത്തി. എന്നാൽ ഇതുവരെയും ഫലം കണ്ടിട്ടില്ല. പാർട്ടി അധ്യക്ഷ മായാവതിക്ക് ഒറ്റയ്ക്ക് മത്സരിക്കാനാണ് താല്പര്യം.ബിഎസ്പി ഇന്ത്യ സഖ്യത്തിന്റെ ഭാഗം ആകണമെന്നാണ് ഡാനിഷ് അലിയുടെ നിലപാട്.പാർലമെന്റിൽ ഡാനിഷ് അലിക്കെതിരെ രമേശ് ബിദൂരി വർഗീയ പരാമർശം നടത്തിയപ്പോഴും ആശ്വാസവാക്കുമായി കോൺഗ്രസ് ആണ് ആദ്യം ഓടിയെത്തിയത്.
ഇന്ത്യ സഖ്യത്തിനൊപ്പം കൂടാനുള്ള ഡാനിഷ് അലിയുടെ താല്പര്യത്തിന്റെ തെളിവ് കൂടിയാണ് മാഹുവ മൊയ്ത്ര വിഷയത്തിലെ അദ്ദേഹത്തിന്റെ പ്രതിഷേധ സ്വരം.എന്നാൽ ബിഎസ്പി അധ്യക്ഷ സ്വീകരിച്ചത് വിപരീത സമീപനമാണ്.ഇന്ത്യ സഖ്യത്തിനെ പലതവണയാണ് പ്രത്യക്ഷമായി മായാവതി വിമർശിച്ചത്.പാർട്ടിയിൽ നിന്ന് പുറത്താക്കിയത്തോടെ ഡാനിഷിനെ കോൺഗ്രസിൽ എത്തിക്കുവാനുള്ള നീക്കങ്ങളും സജീവമാണ്.പുറത്താക്കലിന് പിന്നാലെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടി നേതാക്കളും ഡാനിഷ് അലിയുമായി ആശയവിനിമയം നടത്തിയതയാണ് വിവരം.
Story Highlights: danish ali may join congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here