Advertisement

പൊലീസ് നടപടി ഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നതുപോലെ; രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതാവ്

January 9, 2024
Google News 1 minute Read

പൊലീസ് വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതാവ്. പൊലീസ് നടപടി ഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നതുപോലെയെന്ന് രാഹുലിന്റെ മാതാവ് പറഞ്ഞു. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.

പൊലീസ് മർദ്ദനമേറ്റ രാഹുലിനെ ആശുപത്രിയിൽനിന്നു ചികിത്സ കഴിഞ്ഞ വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരരോടു പോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വ്യക്താക്കളാകുന്നതെന്നും സതീശന്‍ ആരോപിച്ചു.

പ്രതിഷേധം വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ്‌ തീരുമാനിച്ചു. ഇന്ന് രാവിലെ രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച്‌ നടത്തും. ഇതിനിടെ ചവറ പൊലീസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ബെന്നി ബെഹ്നാന്‍, ഷാഫി പറമ്പില്‍ എഎല്‍എ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

കേരളത്തിലെ പൊലീസ് രാജിന്‍റെ ഉദാഹരണമെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ആരോപിച്ചു.

Story Highlights: Rahul Mankottathil Mother Against Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here