ഒരു വർഷത്തിലേറെയായി ഇ-ഗ്രാൻഡ് ലഭിക്കുന്നില്ല; എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ
എസ്‌സി-എസ്ടി വിദ്യാർത്ഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ. ഇ ഗ്രാൻഡ്സ് ഒരു വർഷത്തിലേറെയായി ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ. കോളജ് ഹോസ്റ്റൽ ഫീസുകൾ മുടങ്ങി. ഇ ഗ്രാൻഡും അലവൻസും മുടങ്ങിയതോടെ പഠനം ഉപേക്ഷിച്ചു മടങ്ങിയ വിദ്യാർത്ഥികളും ഉണ്ട്. ( e grand for sc st students in crises )
എസ്.സി.-എസ്.ടി വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിനുള്ള ഏകാശ്രമായ സർക്കാറിന്റെ സാമ്പത്തിക സഹായമാണ് മുടങ്ങിയത്. വിദ്യാർത്ഥികൾ ഫീസ് അടച്ചിട്ട് മാസങ്ങളായി. സ്വന്തം നാടുവിട്ട് ഉന്നത പഠനത്തിനായി മറ്റിടങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസും മുടങ്ങി.
ഫീസ് അടക്കണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർക്ക് പഠനം ഉപേക്ഷിച്ചു പോവുകയല്ലാതെ മറ്റു വഴിയില്ല. മന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറയുന്നു.
Story Highlights: e grand for sc st students in crises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here