Advertisement

ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തി ഗാനമിട്ടെന്ന് ആരോപണം: ബെംഗളൂരുവിൽ കടയുടമയ്ക്ക് മർദ്ദനം

March 18, 2024
Google News 2 minutes Read
Bengaluru shopkeeper assaulted, alleges ‘asked to stop bhajan for azaan’

ബെംഗളൂരുവിൽ ബാങ്ക് വിളിക്കിടെ ഉച്ചത്തിൽ ഭക്തി ഗാനമിട്ടെന്ന് ആരോപിച്ച് കടയുടമയ്ക്ക് മർദ്ദനം. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

അൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം. ബാങ്ക് സമയത്ത് കടയിൽ ഹനുമാൻ ഗാനങ്ങൾ വെച്ചതിനാണ് ഒരു സംഘം യുവാക്കൾ തന്നെ മർദിച്ചതെന്ന് കടയുടമ മുകേഷ്. “കടയിൽ ഹനുമാൻ ഭക്തി ഗാനങ്ങൾ വെച്ചിട്ടുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന സംഘം കടയിലേക്ക് വന്ന് ബാങ്ക് സമയമാണെന്നും പാട്ട് നിർത്തിയില്ലെങ്കിൽ തല്ലുമെന്ന് ഭീഷണിപ്പെടുത്തി”- കടയുടമ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

“തൊട്ടുപിന്നാലെ ചിലർ മർദിക്കാൻ തുടങ്ങി, ഓഫ് ആക്കിയില്ലെങ്കിൽ കത്തികൊണ്ട് കുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി” – മുകേഷ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ആളുകൾ കടയിലേക്ക് വരുന്നതും എന്തോ പറയുന്നതും വിഡിയോയിൽ കാണാം. ഇവരിൽ ഒരാൾ കടയുടമയുടെ കോളറിൽ പിടിക്കുന്നുണ്ട്. കടയുടമ കൈ തട്ടിമാറ്റിയ ഉടൻ മറ്റൊരാൾ ഇയാളുടെ മുഖത്തടിക്കുന്നതും വീഡിയോയിൽ കാണാം.

Story Highlights: Bengaluru shopkeeper assaulted alleges ‘asked to stop bhajan for azaan’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here