ജെഎൻയു തെരഞ്ഞെടുപ്പ്; നാലിൽ മൂന്ന് സീറ്റിലും ലീഡ് തിരിച്ചുപിടിച്ച് ഇടത് സഖ്യം

ജെഎൻയു തെരഞ്ഞെടുപ്പിൽ ലീഡ് തിരികെ പിടിച്ച് ഇടത് സഖ്യം. നാലിൽ മൂന്ന് സീറ്റിലും ഇടതുസഖ്യത്തിനാണ് ലീഡ്. ജോയിന്റ സെക്രട്ടറി സ്ഥാനത്ത് മാത്രം എബിവിപി ലീഡ് തുടരുന്നു. എബിവിപിക്ക് 70 വോട്ടിന്റെ ലീഡാണ് ഉള്ളത്. ഇടതുപിന്തുണയോടെ മത്സരിക്കുന്ന BAPSA സ്ഥാനാർത്ഥിയാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് ലീഡ് ചെയ്യുന്നത്.
ഇടത് സഖ്യത്തിൻ്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ധനഞ്ജയ്ക്ക് 200 വോട്ടിന്റെ ലീഡുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇടത് സ്ഥാനാർത്ഥി അവിജിത് ഘോഷ് 230 വോട്ടിന് മുന്നിൽ നിൽക്കുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചിരുന്ന ഇടതു സ്ഥാനാർത്ഥിയെ നേരത്തെ അയോഗ്യയാക്കിയിരുന്നു. ദീപിക ശർമയാണ് ഈ സ്ഥാനത്ത് മത്സരിക്കുന്ന എബിവിപി സ്ഥാനാർത്ഥി
ഇനി എണ്ണാൻ മൂവായിരം വോട്ടുകൾ കൂടി ബാക്കിയുണ്ട്. ആദ്യത്തെ രണ്ടായിരം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എബിവിപിയായിരുന്നു നാല് സ്ഥാനങ്ങളിലും ലീഡ് നിലനിർത്തിയത്. ആറായിരത്തിലേറെ വോട്ടുകളാണ് ആകെ പോൾ ചെയ്തത്. കനത്ത സുരക്ഷയോടെയാണ് ക്യാമ്പസിൽ തെരഞ്ഞെടുപ്പ് നടന്നത്.
Story Highlights: jnu election left alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here