എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ആത്മാർത്ഥതയില്ല: പികെ കൃഷ്ണദാസ്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. തീരുമാനം ദേശീയതലത്തിൽ തിരിച്ചടി ഭയന്നാണ്. പിന്തുണ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞാണ് തള്ളിപ്പറഞ്ഞത് എന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
ന്യായീകരിച്ചു കൊണ്ടുള്ള പ്രതികരണമാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. ദേശീയതലത്തിൽ കോൺഗ്രസ് തീവ്രവാദസഖ്യം ചർച്ച ചെയ്യപ്പെട്ടു. തെക്കൻ കേരളത്തിൽ തള്ളിപ്പറയുകയും വടക്കൻ കേരളത്തിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. സഖ്യം അണിയറയിൽ തുടരും എന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിന് ദേശീയ തലത്തിൽ എന്നപോലെ കേരളത്തിലും തിരിച്ചടിയുണ്ടാവും.
മുസ്ലിം ലീഗിന്റെ പതാക പിടിക്കുന്നത് അപമാനകരമാണോ എന്ന് വ്യക്തമാക്കണം. എൽഡിഎഫും എസ്ഡിപിയുമായി ധാരണയുണ്ടാക്കി. അതിന് പിന്നാലെയാണ് സിഎഎ കേസുകൾ പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ അർത്ഥമില്ല. അരങ്ങത്ത് തള്ളിപ്പറയാൻ തയ്യാറായില്ലെങ്കിലും അണിയറയിൽ ഈ ബന്ധം തുടരും. വടക്കും തെക്കും വ്യത്യസ്തമായ തീരുമാനങ്ങളാണ് കോൺഗ്രസ് ഈ കാരത്തിൽ കൈക്കൊണ്ടിട്ടുള്ളത്. എസ്ഡിപിയിൽ കൂടുതലുള്ളത് പിഎഫിന്റെ പ്രവർത്തകരാണ് എന്നും കൃഷ്ണദാസ് പറഞ്ഞു.
Story Highlights: sdpi congress pk krishnadas cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here