യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും; അതിന് ആരുടേയും സേവ വേണ്ട: എംകെ മുനീർ

യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് എംകെ മുനീർ. അതിന് ആരുടേയും സേവ വേണ്ട. മറുപടി പറയേണ്ട ഗതികേട് ലീഗിനില്ല. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധി തോൽക്കില്ല എന്നും എംകെ മുനീർ പറഞ്ഞു.
മോദിക്ക് വരാനുള്ള വഴിയൊരുക്കുകയാണ് മുഖ്യമന്ത്രി. ഇന്ത്യയിൽ മോദിയാണോ രാഹുലാണോ ലീഗാണോ പ്രധാന വിഷയമെന്ന് മുഖ്യമന്ത്രി പറയണം. കോൺഗ്രസിനെയും ലീഗിനെയും തെറ്റിച്ച് മുഖ്യമന്ത്രി ചോര കുടിക്കാൻ നോക്കുന്നു. മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു. കെജ്‌രിവാളിന്റെ അറസ്റ്റ് അടക്കം രാജ്യത്തെ നൂറിലധികം വിഷയങ്ങൾ പറയാൻ മുഖ്യമന്ത്രിക്കില്ലേ? അതൊന്നും മുഖ്യമന്ത്രി കാണുന്നില്ല. ഇതിനിടയിലാണ് കൊടി.
കേരള സ്റ്റോറി പ്രദർശനം ഫാസിസ്റ്റ് നിലപാടാണ്. വസ്തുതാ വിരുദ്ധമാണ് സിനിമ. ബിജെപി ഒന്ന് തീരുമാനിച്ചാൽ അവർ അത് നടപ്പാക്കും. ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇലക്ടറൽ ബോണ്ട് വിവാദം വഴി തിരിച്ചുവിടാനാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. ദൂരദർശനെ വർഗീയതക്കായി ഉപയോഗിക്കുന്നു.
സിഎഎ വിഷയത്തിൽ യുഡിഎഫിന് നിലപാടുണ്ട്. ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്നും എംകെ മുനീർ പ്രതികരിച്ചു.
Story Highlights: mk muneer flag cpim muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here