Advertisement

‘മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് യെച്ചൂരിയെ കൊണ്ടുവരാം’; പരിഹസിച്ച് കെ. സുരേന്ദ്രൻ

April 9, 2024
Google News 2 minutes Read

പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള തുടർസന്ദർശനത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതി ഉള്ളവർക്ക് സീതാറാം യെച്ചൂരിയെ കൊണ്ടുവരാമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

‘മോദിജി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എല്ലായിടത്തും വന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. സീതാറാം യെച്ചൂരിയും വന്നോട്ടെ. ആര് പറഞ്ഞാലാണ് കേൾക്കുന്നത് എന്ന് നോക്കാം’ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: ക്ഷേമ പെൻഷൻ അവകാശമല്ല; സഹായം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

Story Highlights : K Surendran replies to MV Govindan for criticise PM Modi Kerala visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here