Advertisement

‘മോദിയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎം, സിഎഎ, ആര്‍ട്ടിക്കിള്‍ 370 വിഷയങ്ങളില്‍ അത് കണ്ടു’; രാഹുലിന് യെച്ചൂരിയുടെ മറുപടി

April 18, 2024
Google News 3 minutes Read
sitaram yechury replay to Rahul Gandhi for his allegations against Pinarayi Vijayan

താന്‍ ബിജെപിയെ രാവും പകലും വിമര്‍ശിക്കുമ്പോഴും കേരള മുഖ്യമന്ത്രി തന്നെയാണ് സദാ വിമര്‍ശിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയ്‌ക്കെതിരെ സംസാരിക്കുന്നത് സിപിഐഎം ആണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതി വിഷയത്തിലും ആര്‍ട്ടിക്കിള്‍ 370 വിഷയത്തിലും സിപിഐഎം മാത്രമാണ് മോദിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തത്. കേരളത്തില്‍ എല്‍ഡിഎഫ് ഇരുപതില്‍ പതിനെട്ട് സീറ്റും നേടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. (sitaram yechury replay to Rahul Gandhi for his allegations against Pinarayi Vijayan)

താന്‍ ബിജെപിയെ നിരന്തരമായി എതിര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിമര്‍ശിക്കുന്നുവെന്നാണ് പാലക്കാട്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്. എതിര്‍ക്കുന്നവരെ ബിജെപി വേട്ടയാടും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

24 മണിക്കൂറും ബിജെപിയെ എതിര്‍ക്കുന്ന തന്നെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നാല്‍ പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ പിന്നാലെ നടന്ന് വേട്ടയാടുന്ന സ്വഭാവമാണ് ബിജെപിയ്ക്കുള്ളത്. അത് കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രം കാണുന്നില്ലെന്നും ഇത് മലയാളികള്‍ ചിന്തിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights : sitaram yechury replay to Rahul Gandhi for his allegations against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here