തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ പൊതുയോഗത്തിലാണ് എ വി ഗോപിനാഥ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. അപ്രതീക്ഷിതമായി ആലത്തൂര്‍ സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനും എ വി ഗോപിനാഥിന്റെ വേദിയിലെത്തി. ഇതോടെ കോണ്‍ഗ്രസിന്റെ സ്വാധീനമേഖലയിലെ വോട്ടുകളില്‍ വിളളലുണ്ടാകുമെന്നുറപ്പായി. (Former DCC President of Palakkad AV Gopinath declared his support for ldf)
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജില്ലയിലെ ഇടതുപക്ഷത്തിന് പ്രതിക്ഷയേകുന്ന പ്രഖ്യാപനമാണ് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ.വി ഗോപിനാഥ് നടത്തിയത്.പെരിങ്ങോട്ടുകുറിശ്ശിയുടെ മനസ്സ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് ഒപ്പമാണെന്ന് വ്യക്തമാക്കിയ എവി ഗോപിനാഥ്, രമ്യ ഹരിദാസിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമുന്നയിച്ചു.
ഗോപിനാഥിന്റെ പിന്തുണയ്ക്ക് നന്ദിയെന്നും എംപിയായാല്‍ പെരിങ്ങോട്ട്കുറിശിയുടെ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും ആലത്തൂര്‍ മണ്ഡലം ഇടത് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
Story Highlights : Former DCC President of Palakkad AV Gopinath declared his support for ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here