Advertisement

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക് സ്വന്തം സംസ്ഥാനത്ത് മത്സരിച്ചൂടേ? പ്രിയങ്ക ​ഗാന്ധി

May 5, 2024
Google News 3 minutes Read
Priyanka Gandhi asks why not Narendra modi contest from Gujarat

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം സംസ്ഥാനത്ത് മത്സരിക്കുന്നില്ലെന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി. ഗുജറാത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നുവെന്ന് എണ്ണിപ്പറയുന്ന മോദിയുടെ അവകാശങ്ങള്‍ ശരിയാണെങ്കില്‍ ഗുജറാത്തില്‍ തന്നെ അദ്ദേഹത്തിന് മത്സരിച്ചുകൂടെ? രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രിയുടെ താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു.(Priyanka Gandhi asks why not Narendra modi contest from Gujarat)

മോദി തന്റെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ രാഹുലിനെ ഷെഹ്‌സാദ എന്ന് വിശേഷിപ്പിച്ചതിനെതിരെയും പ്രിയങ്ക രംഗത്തെത്തി. നിങ്ങള്‍ ഷെഹ്‌സാദ എന്നുവിളിക്കുന്നയാള്‍ നാലായിരം കിലോമീറ്റര്‍ ദൂരം നടന്നാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്. സാധാരണക്കാരോട് സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മോദി എപ്പോഴെങ്കിലും കര്‍ഷകരോടോ തൊഴിലാളികളോടോ അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ടോ-പ്രിയങ്ക ചോദിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയെ ഷഹന്‍ഷാ എന്ന് വിളിച്ച പ്രിയങ്ക ഗാന്ധി, മോദി താമസിക്കുന്നത് കൊട്ടാരത്തിലാണെന്നും അങ്ങനെയൊരാള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കില്ലെന്നും വിമര്‍ശിച്ചു. കോണ്‍ഗ്രസിനെതിരെ വലിയ നുണകളാണ് മോദി പടച്ചുവിടുന്നത്. 55 വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നു. എന്നെങ്കിലും ആരുടെയെങ്കിലും സ്വത്തുക്കള്‍ കോണ്‍ഗ്രസ് മോഷ്ടിച്ചിട്ടുണ്ടോ? എക്‌സ്‌റേ മെഷീന്‍ ഉപയോഗിച്ച് ജനങ്ങളുടെ പണവും സ്വര്‍ണവും കോണ്‍ഗ്രസ് കൊള്ളയടിക്കുമെന്ന മോദിയുടെ ആരോപണത്തില്‍ പ്രിയങ്ക ഗാന്ധി മറുപടി പറഞ്ഞു.ഭരണഘടന മാറ്റുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അതുവഴി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്നും പ്രിയങ്ക ആരോപിച്ചു.

Story Highlights :Priyanka Gandhi asks why not Narendra modi contest from Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here