‘ആരും ഉപദ്രവിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം’: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി. പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി. യൂട്യൂബിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ആരും ഉപദ്രവിച്ചിട്ടില്ലെന്നും ആരോപണങ്ങൾ എല്ലാം നുണയാണെന്നും യുവതി യുട്യൂബിൽ പറയുന്നു. മനസില്ലാ മനസോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രാഹുലിനെതിരെ സംസാരിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു.
വിവാഹത്തിന് മുന്നേ മറ്റൊരു വിവാഹം കഴിച്ചിരുന്നതായ് രാഹുൽ പറഞ്ഞിരുന്നതായി യുവതി പറയുന്നു. കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതിയാണ് മറച്ചുവെച്ചതെന്ന് യുവതി പറയുന്നു. രാഹുലിനെ മിസ് ചെയ്യുന്നുണ്ടെന്നും വിഡിയോയിൽ പറയുന്നു. എല്ലാവരോടും ക്ഷമാപണം എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also: നടി മാളബിക ദാസിനെ മരിച്ചനിലയിൽ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ
അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് സ്ത്രീധനം ചോദിച്ചെന്ന് പറയേണ്ടിവന്നതെന്ന് യുവതി പറയുന്നു. കേസിന് ബലംകൂട്ടാൻ വേണ്ടിയാണ് ഇത് ആരോപിച്ചതെന്ന് യുവതി പറയുന്നു. അതേസമയം പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതെന്തുകൊണ്ടെന്ന് വ്യക്തതയില്ല. ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവരമില്ലെന്ന് വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ നിയമസാധുതയില്ലയെന്നാതാണ് അന്വേഷണ സംഘം പറയുന്നത്.
പെണ്‍കുട്ടി മൊഴി മാറ്റി പറയാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് മനസിലായിരുന്നു. അതുകൊണ്ട് സിആര്‍പിസി 164 ചട്ടപ്രപകാരം രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ സാക്ഷ്യപ്പെടുത്തിയത് ഡോക്ടര്‍മാരാണ്. ഇത് സഹിതം കോടതിയില്‍ ഹാജരാക്കിയിട്ടു. പുറമേ ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
Story Highlights : Victim changed statement in Pantheerankavu domestic violence case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here