Advertisement

മണ്ഡലം കുടുംബസ്വത്താക്കാൻ ശ്രമം; പ്രിയങ്കയ്ക്ക് വയനാടുമായി എന്ത് ബന്ധം? വി.മുരളീധരൻ

June 18, 2024
Google News 1 minute Read
'Congress has no future'; V Muralidharan

നെഹ്റു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത് ? വയനാടിനെ അമേഠിയും റായ്ബറേലിയെയും പോലെ കുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. അമ്മയും രണ്ടുമക്കളും പാര്‍ലമെന്‍റംഗങ്ങളായി നികുതിപ്പണം ഉപയോഗിച്ച് ജീവിക്കാനാണ് ശ്രമമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

വയനാട് വിടില്ല എന്ന പ്രതീതി സൃഷ്ടിച്ച് രാഹുൽ ഗാന്ധി കേരളജനതയെ വഞ്ചിച്ചു. പോളിംഗ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിലെ തീരുമാനം പുറത്തുവിടുന്നത്. ജനാധിപത്യ മര്യാദയോ നീതിയോ കാണിച്ചില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

അഞ്ചുവർഷം എംപിയായിരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ച് വയനാട്ടിലെ ജനത ഇതിന് മറുപടി നല്‍കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Story Highlights : v muralidharan against rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here