കർണാടക അങ്കോലയിലെ മണ്ണിടിച്ചിൽ; ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; റഡാർ പരിശോധനയിൽ നിർണായക വിവരം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക കണ്ടെത്തൽ. റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി. സിഗ്നൽ ലഭിച്ചിട്ടുണ്ട്. റഡാർ വഴി ലോക്കേറ്റ് ചെയ്ത സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തും. മൺകൂനയ്ക്കിടയിലാണ് ലോറി. രക്ഷാപ്രവർത്തനം ഊർജിതമാക്കി.(Karnataka Shirur landslide Arjun Lorry’s location found in Radar inspection)
സൂറത്കൽ എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് തെരിച്ചിലിന് നേതൃത്വം നൽകുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവരാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുൾപ്പെടെ മണ്ണിനടിയിലാണുള്ളത്.
Story Highlights : Karnataka Shirur landslide Arjun Lorry’s location found in Radar inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here