‘വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’: ജോൺ ബ്രിട്ടാസ് എം പി

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. എന്നാൽ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി. അതിൽ കേരളത്തിൽ മാത്രം ഉണ്ടായത് 2239 ഉരുൾപൊട്ടലുകൾ ആണ്. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു.
Story Highlights : John Brittas wants to declare Wayanad National Disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here