Advertisement

‘പരാതി നൽകിയാൽ സിനിമയിൽ അവസരം കുറയും’; നടി ഗായത്രി രഘുറാം 24നോട്

August 30, 2024
Google News 1 minute Read

പരാതി നൽകിയാൽ സിനിമയിൽ അവസരം കുറയുമെന്ന് നടി ഗായത്രി രഘുറാം 24നോട്. മോശമായി പെരുമാറുന്നവരെ ചെരുപ്പൂരി അടിക്കുകയല്ല വേണ്ടത്. മോശമായി പെരുമാറില്ലെന്ന് ആണുങ്ങൾ തീരുമാനിക്കണമെന്നും ഗായത്രി രഘുറാം വ്യക്തമാക്കി.തമിഴ് സിനമയിലും മാറ്റങ്ങൾ വേണം.

മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടയ്ക്കണമെന്ന് തമിഴ് നടനും നിര്‍മ്മാതാവുമായ വിശാല്‍ ഇന്നലെ പറഞ്ഞിരുന്നു അതിന് മറുപടിയായാണ് നടി ഗായത്രി രഘുറാം രംഗത്തെത്തിയത്. പീഡിപ്പിക്കപ്പെട്ടാലും എല്ലാം സഹിച്ച് നിൽക്കുന്നവരാണ് ഏറെയും. സമിതികൾ കൊണ്ട് കാര്യമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രധാനപ്പെട്ടതാണെന്നും നടി ഗായത്രി രഘുറാം 24നോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ വിശാൽ ഇന്നലെ രംഗത്തെത്തി. മോശമായി പെരുമാറി എന്ന് പറയുന്നവര്‍ ഭ്രാന്തന്മാരാണ്. നിയമം കൃത്യമായി നിലകൊണ്ടാലേ ഇതുപോലെ ഉള്ള ആളുകള്‍ക്ക് ഭയം വരൂ.

ഭയം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത്. കേരളത്തിലേത് പോലെ തമിഴ് നാട്ടിലും കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പറഞ്ഞു. ഹേമ കമ്മിറ്റി രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

Story Highlights : Gayathri Raghuram on Hema Commitie Report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here