Advertisement

‘ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല സമയമാകുമ്പോൾ വിളിക്കാം’ ഇ പി കണ്ണൂരിലെ വീട്ടില്‍

August 31, 2024
Google News 2 minutes Read
EP Jayarajan dismissed the news about cabinet reshuffle

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ പ്രതികരിക്കാതെ മുതിർന്ന നേതാവ് ഇ പി ജയരാജൻ. ‘ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ല എന്നും സമയമാകുമ്പോൾ പറയാമെന്നുമുള്ള പ്രതികരണമാണ്’ നടത്തിയത്. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിൽ ഇ പി ജയരാജൻ എത്തി.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കാൻ എത്തിയിരുന്നില്ല. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.

Story Highlights : ep jayarajan did not respond removed from ldf convener

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here