Advertisement

‘എഡിജിപി അജിത് കുമാ‍ർ രണ്ടാം ശിവശങ്കർ, അമിത് ഷായെ കണ്ട് സംസാരിക്കും’: ശോഭ സുരേന്ദ്രൻ

September 3, 2024
Google News 1 minute Read

എം ശിവശങ്കരനെ പോലെ എഡിജിപി അജിത് കുമാറിനെ വളർത്തുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ അമിത് ഷായെ കണ്ട് സംസാരിക്കും. പിവി അൻവറിനെയും ചോദ്യം ചെയ്യണം. അൻവർ ഹരിശ്ചന്ദ്രനല്ല.

അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാർ. ആ സംഘത്തിൻ്റെ തലവൻ മുഖ്യമന്ത്രിയാണ്. കേരള മുഖ്യമന്ത്രിയുടെ നയങ്ങൾ മാറ്റിയില്ലെങ്കിൽ മാക്സിസ്റ്റ് പാർട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം സിബിഐക്ക് വിടാൻ തയ്യാറല്ലെങ്കിൽ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണം.

സുരേഷ് ഗോപി എഡിജിപി എംആർ അജിത് കുമാറിനെ വിളിച്ചത് എഡിജിപി കള്ളക്കടത്ത് സംഘത്തിലെ കണ്ണി ആണെന്ന് അറിയാതെയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. നാട് നന്നാക്കാനാണ് പി വി അൻവർ ഇതൊക്കെ ചെയ്തതെങ്കിൽ ഒരു ടിക്കറ്റ് എടുത്ത് ഡൽഹിയിൽ പോയി കേന്ദ്രത്തിന് തന്റെ കയ്യിലുള്ള വിവരങ്ങൾ നൽകണമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights : Shoba Surendran against Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here