Advertisement

‘ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു; ഡിഎംകെ കുടുംബാധിപത്യ പാർട്ടി’; രൂക്ഷവിമർശനവുമായി വിജയ്

October 27, 2024
Google News 2 minutes Read

തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ ഡിഎംകെയെ വിമർശിച്ച് വിജയ്. ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നുവെന്നും ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നുവെന്നും വിജയ്‌യുടെ വിമർശനം. ഡിഎംകെ കുടുംബാധിപത്യ പാർട്ടി എന്നും താരം വിമർശിച്ചു.

അവർ ഫാസിസം കാട്ടുമ്പോൾ നിങ്ങൾ പക്ഷപാതം കാട്ടുന്നുവെന്നും വിജയ്‌യുടെ വിമർശനം. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെയെന്ന് വിജയ്. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി TVK ചിഹ്നത്തിൽ വോട്ട് ചെയ്യും എന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തിൽ പറഞ്ഞു.

Read Also: ‘ഹിന്ദി വേണ്ട, സ്ത്രീ സമത്വത്തിന് ഊന്നൽ; ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തും’; TVK നയം

വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഷ്ട്രീയത്തിലേക്ക് വിജയ് യുടെ മാസ് എൻട്രി. തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സംസ്ഥാനസമ്മേളനത്തിൽ അണികളുടെ ആരവത്തിനിടെ നൂറ് അടി ഉയരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.സമ്മേളനവേദിയിലെ റാംപിലൂടെ നടന്ന് തമിഴകത്തിന്റെ ദളപതി അനുയായികളെ അഭിവാദ്യം ചെയ്തു.

തമിഴ്നാട്ടിൽ ഹിന്ദി വേണ്ടെന്ന നയമാണ് തമിഴക വെട്രിക് കഴകത്തിന്റേത്. ജാതി സെൻസസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാർട്ടിയ്ക്ക്. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി ഉയർത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്ന് ടിവികെയുടെ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു.മധുരയിൽ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനം.

Story Highlights : Actor Vijay with criticism against DMK in Tamilaga Vettri Kazhagam First State conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here