Advertisement

ആലപ്പുഴ കവർച്ച കേസ്; ഭർത്താവ് ഒരുതെറ്റും ചെയ്തിട്ടില്ല; പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളുടെ കുടുംബം

November 17, 2024
Google News 3 minutes Read
dinal

ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നിൽ ഇന്നലെ പിടിയിലായ തമിഴ്നാട് സ്വദേശികളായ മണികണ്ഠനും സന്തോഷ് സെൽവവുമെന്ന് പൊലീസ്. കുറുവ സംഘത്തിൽപ്പെട്ട പ്രതികളുമായി പൊലീസ് ഇന്ന് പുലർച്ചെ തെളിവെടുപ്പ് നടത്തി.കൃത്യമായ കസ്റ്റഡി നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതികളുടെ അറസ്റ്റ് നടന്നിരിക്കുന്നത്. പുന്നപ്രയിൽ മാല നഷ്ട്ടപെട്ട യുവതിയും സന്തോഷിന്റെ ശരീര പ്രകൃതം തിരിച്ചറിഞ്ഞതായി മൊഴി നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സന്തോഷിന്റെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവും കേസിൽ നിർണായകമായി.കുറുവ സംഘത്തിൽ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകും.

സന്തോഷ് സെൽവം പാലായിൽ നടന്ന മോഷണക്കേസിൽ നിന്ന് ജയിൽ മോചിതനായത് മാസങ്ങൾക്ക് മുൻപാണ്. മണികണ്ഠനും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

എന്നാൽ പ്രതികളെ കാണാൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് ചുറ്റും ജനങ്ങൾ തടിച്ചുകൂടി. പ്രതി മണികണ്ഠന്റെയും സന്തോഷിന്റേയും ബന്ധുക്കൾ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി. ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തമിഴ് നാട്ടിലോ കേരളത്തിലോ അദ്ദേഹത്തിന്റെ പേരിൽ ഒരു കേസും ഇല്ല. കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് തൻ കേരളത്തിൽ എത്തിയതെന്നും മണികണ്ഠന്റെ ഭാര്യ ട്വന്റി ഫോറിനോട് പറഞ്ഞു. സന്തോഷ് സെൽവത്തെ തനിക്ക് അറിയിലെന്നും അവർ വ്യക്തമാക്കി.

Read Also: മണ്ണഞ്ചേരിയുടെ ഉറക്കം കെടുത്തിയിരുന്നത് ഇന്നലെ പിടികൂടിയ സന്തോഷ് ശെല്‍വം തന്നെ; കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം

ഭർത്താവ് ഒന്നും ചെയ്തിട്ടില്ലെന്നും വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് പൊലീസ് പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നും സന്തോഷ് സെൽവത്തിന്റെ ഭാര്യ പറഞ്ഞു. പാലായിലും ചങ്ങനാശ്ശേരിലും ഒരു കേസ് സന്തോഷിന്റെ പേരിൽ ഉണ്ടായിരുന്നുവെന്നും അതിൽ മൂന്ന് മാസം മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.രാത്രിയിൽ സന്തോഷ് വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തുവെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം, ഇന്നലെ രാത്രി പ്രതികളെ മണ്ണഞ്ചേരിയിൽ എത്തിക്കുമെന്ന് അറിഞ്ഞ് നാട്ടുകാർ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. എന്നാൽ പ്രതികളെ എത്തിച്ചത് പൊലീസ് ക്യാമ്പിലേക്കാണ്. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയിലായിരുന്നു ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തിയ കുറുവ സംഘം ഒളിച്ചിരുന്നത്. കുണ്ടന്നൂർ പാലത്തിന് താഴെ കഴിയുന്ന നാടോടി സംഘങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം.താൽക്കാലിക ടെൻ്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടു കൂടി കിടന്ന ശേഷം ടാർപ്പോളിൻ കൊണ്ട് മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.മാസങ്ങൾക്കു മുമ്പ് ഇവിടെയെത്തിയ സംഘം സ്ഥിരം ശല്യക്കാരായിരുന്നു എന്ന് പാലത്തിന് താഴെയുള്ള താമസക്കാർ പറഞ്ഞു.

മണികണ്ഠനെയും സന്തോഷ് സെൽവത്തെയും കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം പോലീസിനെ വളഞ്ഞത്. സ്ത്രീകളുടെ അപ്രതീക്ഷിതമായി നീക്കത്തിനിടെ രക്ഷപ്പെട്ട സന്തോഷ് സെൽവത്തെ കുറ്റിക്കാട് നിറഞ്ഞ ചതപ്പ് പ്രദേശത്ത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.

Story Highlights : Alappuzha robbery case; The husband has done nothing; The family of the accused reached the police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here