Advertisement

വിജയഗോള്‍ കണ്ടെത്തനായില്ല; ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും സമനിലകുരുക്ക്

December 3, 2024
Google News 2 minutes Read
Gokulam Kerala FC Match

ഐ ലീഗ് ഫുട്ബോളില്‍ ആദ്യ ഹോംമാച്ചിനിറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പിന്നെയും സമനിലകുരുക്ക്. രണ്ടാം മത്സരത്തില്‍ റിയല്‍ കാശ്മീരുമായി 1-1 സമനില പാലിച്ച കേരളം ഇത്തവണ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നെങ്കിലും ഐസോള്‍ എഫ്‌സിയുടെ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. വീണ്ടും 1-1 സ്‌കോറില്‍ വിജയം കാണാതെ മൈതാനം വിടേണ്ടി വന്നു. രണ്ടാമത്തെ മത്സരം കൂടി സമനിലയായതോടെ നാല് പോയിന്റുമായി പട്ടികയില്‍ മൂന്നാമത് ഉണ്ടായിരുന്ന ഗോകുലം കേരള അഞ്ച് പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. ഇതേ പോയിന്റുമായി ഐസോള്‍ മൂന്നാമതും എത്തി. ഗോള്‍ വ്യത്യാസത്തിലാണ് ഐസോള്‍ ഗോകുലത്തെ പിന്തള്ളിയത്.

മത്സരം തുടങ്ങി ആദ്യ 15 മിനിറ്റിനുള്ളില്‍ തന്നെ ആദ്യഗോള്‍ വന്നു. 13-ാം മിനിറ്റില്‍ ഐസോളിന്റെ ലാല്‍റിന്‍ഫെല ആയിരുന്നു സ്‌കോറര്‍. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് റിഷാദിലൂടെ ഗോകുലം കേരള ഗോള്‍ മടക്കി. സെര്‍ജിയോയുടെ കൃത്യമായ പാസ് തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെ റിഷാദ് ഐസ്വാള്‍ വലതുളക്കുകയായിരുന്നു. സമനില പിടിച്ചതിന് പിന്നാലെ ആദ്യപകുതി അവസാനിച്ചു. രണ്ടാംപകുതിയില്‍ മാര്‍ട്ടിന്‍ ഷാവേസ്, അഡമെ നിയാനെ, നാച്ചോ അബലെഡോ, മലയാളിതാരം വി.പി സുഹൈര്‍ എന്നിവര്‍ വിജയഗോളിനായി കൈമെയ് മറന്ന് ശ്രമം നടത്തിയെങ്കിലും ഐസോള്‍ പ്രതിരോധം ഉറച്ചുനിന്നു.

Story Highlights: Gokulam Kerala FC vs Aizawl FC in I League result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here