ആറ്റിങ്ങലില്‍ ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷം; പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബിജെപി- ഡിവൈഎഫ്‌ഐ സംഘര്‍ഷം. ബി.ജെ.പി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജി (42) ന്റെ വീടും കടയും ആക്രമിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മേലാറ്റിങ്ങല്‍ ശ്രീജിത്തിന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിന് നേരെയും ആക്രമണം നടന്നു. (bjp-dyfi conflict in attingal)
തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ സുഖില്‍ അടക്കം രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഐ.ടി.ഐയില്‍ നടന്ന എസ്എഫ്‌ഐ എബിവിപി സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം വ്യാപിക്കുന്നത്. അക്രമങ്ങള്‍ക്ക് പിന്നിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎമ്മും ബിജെപിയും പറയുന്നു.
Story Highlights : bjp-dyfi conflict in attingal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here