എന്നും നടക്കാന്‍ തയാറുണ്ടോ? 11 വര്‍ഷം അധികം ജീവിക്കാം| പഠനം

ആരോഗ്യപരിപാലനത്തിനായി പലരും ജിമ്മിനെ മാത്രം ആശ്രയിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ജിമ്മില്‍ പണമടയ്ക്കാതെ, ഒരുപാടൊന്നും വെട്ടിവിയര്‍ക്കുകയോ ക്ഷീണിച്ച് വലയുകയോ ചെയ്യാതെ, ട്രെയിനര്‍ ഇല്ലാതെ, സന്തോഷത്തോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു നല്ല വ്യായാമം ഉണ്ടെങ്കിലോ? ഒന്നും രണ്ടുമല്ല ഈ വ്യായാമം നിങ്ങളുടെ ആയുസ് 11 വര്‍ഷം കൂടി കൂട്ടിനല്‍കുമെന്നാണ് നിര്‍ണായകമായ ഒരു പഠനം പറയുന്നത്. ആ വ്യായാമം മറ്റൊന്നുമല്ല. നടപ്പ് തന്നെ. (health benefits of walking)
പഠനം കണ്ടെത്തിയത്
ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനമാണ് രസകരമായ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിറ്റിക്‌സ് വിശദമായി പരിശോധിച്ചാണ് നിഗമനം തയ്യാറാക്കിയത്. പഠനത്തിനായി എടുത്ത ഡാറ്റയിലെ 36000 പേര്‍ 40 വയസിന് മുകളിലുള്ളവരായിരുന്നു. ഇവരുടെ ദൈനംദിന ജോലികളും നടപ്പിന്റെ സമയവും പരിശോധിച്ച് ഇവരെ നാല് വിഭാഗങ്ങളായി വര്‍ഗീകരിച്ചു. ദിവസം 50 മിനിറ്റോ അതില്‍ താഴെയോ നടക്കുന്നവര്‍, 80 മിനിറ്റുകള്‍ നടക്കുന്നവര്‍, 110 മിനിറ്റുകള്‍ നടക്കുന്നവര്‍, 160 മിനിറ്റ് നടക്കുന്നവര്‍ എന്നിങ്ങനെയാണ് ഈ നാല് വിഭാഗങ്ങള്‍. 2017ലെ ഡാറ്റയാണ് ഇവര്‍ പഠിച്ചത്. ഇതില്‍ നിന്ന് നടപ്പ് കൂടുതലുള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്ന് കണ്ടെത്തിയതായി പഠനസംഘത്തിന്റെ തലവനായ ലെന്നെറ്റ് വീര്‍മാന്‍ പറഞ്ഞു.
Read Also: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാല്‍ വന്‍ തുക പിഴ; ഏറെ ചര്‍ച്ചയായ നിയമം പറയുന്നതെന്ത്?
നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍
നടപ്പ് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും
പ്രമേഹത്തെ പിടിച്ചുകെട്ടും
ഭക്ഷണശേഷം അല്‍പ നേരം നടക്കുന്നത് ഗ്ലൂക്കോസ് സ്‌പൈക്ക് കുറയ്ക്കാനും തന്മൂലം പ്രമേഹം വരാതിരിക്കാനും സഹായിക്കും
മാനസികാരോഗ്യം
നടക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയ്ക്കുകയും വിഷാദ രോഗത്തിനും ആംഗ്‌സൈറ്റിയ്ക്കുമുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു
പേശികളുടെ ആരോഗ്യം
നടക്കുന്നത് കാലുകളുടെ പേശികളുടെ ആരോഗ്യത്തിനും ഫ്‌ളെക്‌സിബിലിറ്റിയ്ക്കും ഗുണം ചെയ്യുന്നു.
Story Highlights : health benefits of walking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here