Advertisement

കായംകുളം സിപിഐഎമ്മില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; 60 പേര്‍ ബിജെപിയിലേക്ക്

January 6, 2025
Google News 2 minutes Read
Mass dropout in Kayamkulam CPIM; 60 people joined BJP

സിപിഐഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക്. 60 ഓളം സിപിഐഎം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 200ലധികം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രന്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ പോയവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്ന് സിപിഐഎം വിശദീകരിച്ചു. (Mass dropout in Kayamkulam CPIM; 60 people joined BJP)

സിപിഐഎം വിട്ട് ബിജെപിയില്‍ എത്തിയ കായംകുളം സിപിഐ മുന്‍ ഏരിയ കമ്മിറ്റി അംഗം ബിബിന്‍ സി ബാബുവിന്റെ നേതൃത്വത്തിലാണ് 200 അധികം പ്രവര്‍ത്തകരെ ബിജെപിയില്‍ എത്തിച്ചത്. 3 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ 5 ബ്രാഞ്ച് സെക്രട്ടറിമാര്‍ ഹെഡ് ലോഡ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍.

Read Also: കൈ വിറച്ച്, നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

49 ബ്രാഞ്ച് അംഗങ്ങള്‍ അടക്കം അറുപതോളം പേര്‍ സിപിഐഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയെന്നാണ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്ന് 27 പേരടക്കം വിവിധ പാര്‍ട്ടികളില്‍ നിന്ന് 237 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രവര്‍ത്തകരെ സ്വീകരിച്ചു. എന്നാല്‍ ബിജെപി മെമ്പര്‍ഷിപ്പ് നേടിയവര്‍ക്ക് നിലവില്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിശദീകരണം.

Story Highlights :Mass dropout in Kayamkulam CPIM; 60 people joined BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here