ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ?എന്നാൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

ജോലി തിരക്കിനിടയിൽ പലപ്പോഴും സമയം കടന്ന് പോകുന്നത് നമ്മൾ അറിയാറില്ല. വർക്കുകൾ കൂടുമ്പോൾ അധികസമയമെടുത്ത് നേരം വൈകിയും നമ്മളിൽ പലരും ജോലി ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ അധികനേരം ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.
Read Also:ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമിടയിൽ കൃത്യമായ സമയക്രമം പാലിക്കുന്നവരാണോ നിങ്ങൾ?ഇല്ലെങ്കിൽ പണികിട്ടും
എൻവയോൺമെൻ്റ് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെയും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെയും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2016-ൽ 7,45,000 ആളുകൾ അധിക സമയം ജോലി ചെയ്തതിലൂടെ സ്‌ട്രോക് ,ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) എന്നിവയാൽ മരണപെട്ടതായാണ് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ഹൃദയയാഘാതം ,സ്ട്രോക്ക് , അകാലമരണം എന്നിവയുടെ സാധ്യത കൂട്ടുന്നു.
അമിത അധ്വാനം സമ്മർദ്ദം കൂട്ടി കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർധിപ്പിക്കുകയും , ഇത് കാലക്രമേണ ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗുരുഗ്രമിലെ, മെദാന്ത കാർഡിയാക് കെയറിലേ ക്ലിനിക്കൽ ആൻഡ് പ്രിവൻ്റീവ് കാർഡിയോളജി സീനിയർ ഡയറക്ടർ ഡോ. മനീഷ് ബൻസാൽ പറയുന്നു.
ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഒരാഴ്ച്ച 55 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 35 ശതമാനവും , ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) വരാനുള്ള സാധ്യത 17 ശതമാനവുമാണ്. ഒരു വ്യക്തി ഒരാഴ്ച്ച 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് അപകടകരമാണെന്ന് പഠനത്തിൽ പറയുന്നു. കൂടുതൽ സമയം ജോലി ചെയ്യുന്നവരിൽ കാണപ്പെടുന്ന ഉറക്കക്കുറവ് , അമിത സമ്മർദ്ദം, വിശ്രമമില്ലാതെയുള്ള അധ്വാനം എന്നിവയാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകാനുള്ള കാരണം.
ജോലി ഭാരം കുറയ്ക്കുന്നതിനോടൊപ്പം ആരോഗ്യം കൂടെ ശ്രദ്ധിക്കുന്നത് അപകട സാധ്യത കുറയ്ക്കും. കൃത്യമായി വ്യായാമം ചെയ്യുന്നത് ഏറെ ഗുണകരമാണ്. അധിക സമയം ജോലി ചെയ്യുന്നതിനോടൊപ്പം തൊഴിലിടങ്ങളിലെ സമ്മർദ്ദം കൂടുന്നത് വിഷാദരോഗങ്ങൾക്ക് കാരണമാകാം അതിനാൽ ജോലി ചെയ്യുന്ന ചുറ്റുപാടുകൾ നമ്മുടെ മനസികാരോഗ്യത്തിന് യോജിച്ചതാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
Story Highlights :Working more than 48 hours increases the risk of heart attack, stroke and premature death.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here