കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത്ഷായ്ക്ക് കത്ത്

കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്ത്.ബിജെപി മധ്യമേഖല അധ്യക്ഷൻ എൻ ഹരിയാണ് ആവശ്യമുന്നയിച്ച് കത്തെഴുതിയത്. കേരളത്തിലെ ലഹരി കേസുകളിൽ സമഗ്രമായ അന്വേഷണം നടക്കുന്നില്ലെന്നും കത്തിൽ വിമർശനമുണ്ട്.
ലഹരി മാഫിയയുടെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ആരോഗ്യ – യുവജന മന്ത്രാലയങ്ങൾ ഇതിനായി ഇടപ്പെടണം. സർക്കാർ നിസംഗതയിൽ ആണെന്നും കത്തിൽ പറയുന്നു.
അതേസമയം, കേരളത്തിൽ വർഷം തോറും ലഹരി ഉപയോഗം കുതിച്ചുയരുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ലഹരി കേസുകളിൽ രണ്ട് വർഷത്തിനിടെ ഉണ്ടായത് 10 ഇരട്ടി വർധനവെന്നാണ് കണക്കുകൾ. പിടികൂടുന്നതിൽ ഏറെയും എംഡിഎംഎ കേസുകൾ. ലഹരി ഉപയോഗിക്കുന്നവർ കുറ്റകൃത്യങ്ങളിൽ ഉൾപെടുന്നതും വർദ്ധിക്കുകയാണ്.
Story Highlights : Central intervention is needed to find the drug mafia in Kerala; Letter to Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here