ഇന്ത്യയും പാകിസ്താനുമായി വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തി തര്‍ക്കമുണ്ട്, പക്ഷേ അവരത് പരിഹരിക്കും, എനിക്ക് ആ രണ്ട് നേതാക്കളേയും അറിയാം: ട്രംപ്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായത് മോശമായ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ അതിര്‍ത്തിയിലുള്ളത് വര്‍ഷങ്ങളായുള്ള തര്‍ക്കമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. (Donald Trump Says Pahalgam Attack Was A Bad One)
നിങ്ങള്‍ക്കറിയാമല്ലോ എനിക്ക് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പാകിസ്താനുമായും അങ്ങനെ തന്നെ. ഇവര്‍ തമ്മില്‍ കശ്മീരിനായി ആയിരം വര്‍ഷത്തെ പോരാട്ടമുണ്ട്. ചിലപ്പോള്‍ അതിലും കൂടുതല്‍ കാലത്തെ യുദ്ധം. ഈയടുത്ത് നടന്ന ഏറ്റവും മോശമായ ആക്രമണമാണ് പഹല്‍ഗാമില്‍ കണ്ടത്. ട്രംപ് പറഞ്ഞു. നീണ്ട കാലത്തെ അതിര്‍ത്തി തര്‍ക്കമുണ്ടെങ്കിലും ഇരുരാജ്യങ്ങളും അത് എങ്ങനെയെങ്കിലും പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും തനിക്ക് ആ രണ്ട് നേതാക്കളേയും അറിയാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് ഇറാന്‍ അറിയിച്ചു. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ച്ചി അറിയിച്ചു. ഇന്ത്യയും പാകിസ്താനും സഹോദര അയല്‍ക്കാരാണെന്നും മേഖലയില്‍ സമാധാനം പുലരണമെന്നും ഇറാന്‍ പ്രതികരിച്ചു. എക്‌സിലൂടെയാണ് പ്രതികരണം.
Story Highlights : Donald Trump Says Pahalgam Attack Was A Bad One
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here