വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും; കനത്ത സുരക്ഷ

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി കംപ്യൂട്ടർ നിയന്ത്രിത പ്രവർത്തന രീതികൾ, ക്രെയിനുകൾ എന്നിവ വീക്ഷിക്കും.പന്ത്രണ്ടോടെ മടങ്ങും.
ചടങ്ങിനു മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ ട്രയൽ റൺ നടന്നു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്തെ പരിശോധന നടത്തി. ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം.
Read Also: ‘ഭീകര വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്ക് ഒപ്പമുണ്ടാകും’; അമേരിക്ക
ചടങ്ങിനുള്ള പന്തലുകൾ തയ്യാറായിക്കഴിഞ്ഞു. അവസാനത്തെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുവാനും നിരീക്ഷിക്കാനും ആയി ഡൽഹിയിൽ നിന്നുള്ള 20 അംഗ എസ്പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്. 10,000 ഓളം പേരെ ആണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. വിവിഐ പി ബി ഐ പി എന്നിവർക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാകും. തൊട്ടടുത്തായി പൊതുജനങ്ങൾക്കുള്ള വിശാലപന്തലും സജ്ജമാണ്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Story Highlights : Vizhinjam Port inauguration; PM Modi to arrive in Kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here