ഫ്‌ളോറിഡയിൽ രഥയാത്ര

ലോകത്തെ ഏറ്റവും പഴക്കമുള്ള പരേഡായ രഥയാത്ര ഫ്‌ളോറിഡയിലെ ക്ലിയർവാട്ടർ ബീച്ചിൽ നടന്നു. രണ്ടു മൈൽ ദൂരം ആട്ടും പാട്ടുമായി നടക്കുന്ന ഈ ഘാഷയാത്രയിൽ ഇന്ത്യക്കാരോടൊപ്പം വിദേശികളും പങ്കെടുത്തു. വിദേശ വനിതകൾ ഉൾപ്പെടെ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകൾ ഇന്ത്യൻ വേഷമായ സാരിയും, പുരുഷൻമാർ താറുമാണ് അണിഞ്ഞിരുന്നത്.

കൂറ്റൻ രഥവും, അരയന്നങ്ങൾ, പൂക്കൾ ഹനുമാൻ തുടങ്ങിയവ കൊണ്ട് അലങ്കരിച്ച നീല, ചുവപ്പ്, മഞ്ഞ മേലാപ്പുകൾ എന്നിവ രഥയാത്രയുടെ ചിഹ്നമാണ്. ഇന്ത്യൻ ഗാനങ്ങളും, മൃദംഗവും മറ്റ് താളമേളങ്ങളും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.

ഐഎസ്‌കെസിഒഎൻ, യുഎസ്എഫ് തമ്പ ഭക്തി യോഗ സൊസൈറ്റി, ലോട്ടസ് യോഗ സൊസൈറ്റി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY