ഓമനക്കുട്ടൻപിള്ളയുടെ ആത്മഹത്യയിൽ ഞെട്ടൽ മാറാതെ കർഷകർ

Co operative bank issue

സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന വാദം തുടരുമ്പോൾ ഒരു ആയുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടമാകുമെന്ന ഭീതിയിൽ ജീവനൊടുക്കുയ കർഷകൻ മറ്റ് ചെറുകിട നിക്ഷേപകർക്കും കർഷകർക്കും മുന്നിൽ ചോദ്യമാവുകയാണ്. സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക നഷ്ടമാകാൻ പോകുന്നു എന്ന ഭീതിയിൽ എരുമേലി സ്വദേശി ഓമനക്കുട്ടൻ പിള്ള(73)യാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കണമല സർവ്വീസ് സഹകരണ ബാങ്കിൽ അഞ്ച് ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപമുണ്ടായിരുന്നു ഇയാൾക്ക്.

നോട്ട് പിൻവലിക്കൽ നടപടിയെ തുടർന്ന് ഏറെ അസ്വസ്ഥനായിരുന്നു ഓമനക്കുട്ടൻപിള്ള. ഇതോടൊപ്പം സഹകരണമേഖല പ്രതിസന്ധിയിലാണെന്നും കള്ളപ്പണ നിക്ഷേപമാണെന്നുമുള്ള പ്രചാരണം ഇയാളെ ആശങ്ക്പപെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വീട്ടിൽ ആരുമില്ലാത്ത നേരത്താണ് ഇയാൾ ആത്മഹത്യ ചെയ്തത്. എന്നാൽ മരണത്തിനു ശേഷവും മറ്റൊരാൾക്ക് ഓമനക്കുട്ടൻപിള്ള വെളിച്ചമാവുകയാണ്. ഇയാളുടെ കണ്ണുകൾ ബന്ധുക്കൾ ദാനം ചെയ്തു.

സഹകരണ മേഖലയിലെ പ്രതിസനധി തുടരുമ്പോൾ നിരവധി കർഷകരും തൊഴിലാളികളുമാണ് തങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യമോർത്ത് ആശങ്കയിൽ കഴിയുന്നത്. സഹകരണമേഖല തകരുന്നു എന്ന വ്യാജ പ്രചരണം നടത്തുന്നവർ ഇത്തരം ജീവനുകൾക്ക് കൂടി ഉത്തരം പറയേണ്ടിവരും.

NO COMMENTS

LEAVE A REPLY