നോട്ട് നിരോധനത്തോടെ കൂലിപ്പണിക്കാരന്റെ അക്കൗണ്ടിൽ എത്തിയത് കോടികൾ

demonetisation

മധ്യപ്രദേശിലെ കൂലിപ്പണിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് ഒരു കോടിയിലേറെ രൂപ. നോട്ട് പിൻവലിച്ച നവംബർ 8ന് ശേഷമാണ് ഇയാളുടെ അക്കൗണ്ടിൽ ഇത്രയും തുക എത്തിയത്.

എന്നാൽ ആദായ നികുതി വകുപ്പ് അധികൃതരുടെ നോട്ടീസ് ലഭിച്ചതോടെയാണ് ആശാറാം വിവരം അറിഞ്ഞത്. സംഭവം അറിഞ്ഞതോടെ ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായ പിഴവാണെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു.

മധ്യപ്രദേശിലെ ഹോഷംഗബാദ് സ്വദേശിയായ ആശാറാമിന്റെ നിഷ്‌ക്രിയ അക്കൗണ്ടിലേക്കാണ് 1,00,10,00 രൂപ എത്തിയത്. ആശാറാം ഈ അക്കൗണ്ടിലേക്ക് ആകെ നിക്ഷേപിച്ചത് 10,000 രൂപ മാത്രമാണെന്നും ബാങ്ക് മാനേജർ പറഞ്ഞു.

500 രൂപയുടെ 20 നോട്ടുകൾ ബാങ്കിൽ ആശാറാം നിക്ഷേപിച്ചപ്പോൾ അത് 20,000 നോട്ടുകളെന്ന് ബാങ്ക് ജീവനക്കാർ തെറ്റായി നൽകിയതാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഈ വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

 

Rs 1 Crore Deposited In Labourer’s Account; Bank Says It’s ‘Mistake’ In Bhopal

NO COMMENTS

LEAVE A REPLY