മലചവിട്ടാന്‍ കൗശിക എത്തി. മാലയും കമ്മലും ധരിച്ച്…

    ഭിന്നലിംഗക്കാരിയായ കൗശിക ഇത്തവണയും മുടങ്ങാതെ മല ചവിട്ടാനെത്തി. മുടി നീട്ടി വളര്‍ത്തി, കമ്മലും വളയും മാലയും മോതിരവും ധരിച്ചാണ് കൗശിക എത്തിയത്. കൗശിക തമിഴ്നാട് താംമ്പരം സ്വദേശിയാണ്.
    മൂന്നാം വയസിലാണ് ആദ്യമായി കൗശിക അയ്യപ്പനെ കാണാന്‍ എത്തിയത്. പതിനേഴാം വയസ്സുമുതല്‍ തുടര്‍ച്ചയായി ഏഴ് തവണയും കൗശിക മലചവിട്ടി. 21 അംഗ അംഗത്തോടൊപ്പമാണ് കൗശിക അയ്യപ്പ സന്നിധിയില്‍  എത്തിയത്.

    NO COMMENTS

    LEAVE A REPLY