ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സ്, തിരിതെളിയില്‍ ഇനി മണിക്കൂറുകള്‍ മാത്രം

താരങ്ങളുടെ അവസാനഘട്ട റിഹേഴ്സല്‍ പുരോഗമിക്കുകയാണ്

ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സ്, തിരിതെളിയില്‍ ഇനി മണിക്കൂറുകള്‍ മാത്രം
ഫ്ളവേഴ്സ് സംഘടിപ്പിക്കുന്ന ഫ്ളവേഴ്സ് ടെലിവിഷന്‍ അവാര്‍ഡ്സിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അങ്കമാലി അഡ് ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6.30നാണ് പുരസ്കാര ദാന ചടങ്ങുകള്‍ ആരംഭിക്കുക. താരങ്ങളുടെ അവസാനഘട്ട റിഹേഴ്സല്‍ പുരോഗമിക്കുകയാണ്.

സിനിമ സീരിയല്‍ രംഗത്തെ താരങ്ങളോടൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. പൊതു ജനങ്ങള്‍ക്കും ചടങ്ങ് കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര- സീരിയല്‍ താരങ്ങളുടെ കലാപരിപാടികളും ചടങ്ങിന് മിഴിവേകും.

NO COMMENTS

LEAVE A REPLY